തൻ്റെ ഓഫീസ് അടിച്ചുതകർത്ത് എസ്എഫ്ഐക്കാർ വെച്ച വാഴ എടുത്ത് മാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി. എസ്എഫ്ഐ അക്രമണത്തിന് ശേഷം ഓഫീസ് അതേ പടി നിലനിർത്തുകയായിരുന്നു. ഇന്ന് രാഹുൽ നേരിട്ടെത്തിയ ശേഷമാണ് കസേരയിൽ വെച്ചിരുന്ന വാഴ എടുത്തുമാറ്റിയത്. രാഹുൽ തന്നെ ഇത് പിന്നിലേക്ക് എടുത്ത് വെക്കുകയും അതേ സീറ്റിൽ ഇരിക്കുകയുമായിരുന്നു.
കൽപ്പറ്റയിലെ ഓഫീസ് അടിച്ചുതകർത്തത് കുട്ടികളാണെന്നും അവരോട് തനിക്ക് ദേഷ്യമില്ലെന്നും രാഹുൽ പറഞ്ഞു. ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.'രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.