ഹെറ്റി തിരിച്ചെത്തും,മുൻപും ഇത് ചെയ്‌തിട്ടുണ്ട്, ഞങ്ങൾ കരുത്തോടെ തിരിച്ചുവരും: സഞ്ജു സാംസൺ

വ്യാഴം, 12 മെയ് 2022 (17:49 IST)
ഡൽഹിക്കെതിരായ മത്സരത്തിലെ രാജസ്ഥാൻ റോയൽസിന്റെ തോൽവിയിൽ നിരാശനെന്ന് ക്യാപ്‌റ്റൻ സഞ്ജു സാംസൺ. പ്രതീക്ഷിച്ചതിലും 15-20 റൺസ് കുറവാണ് ടീം നേടിയതെന്നും 2 ടീമുകളുടെ ഇന്നിങ്സുകളിലും 2 സ്വഭാവമാണ് പിച്ച് കാണീച്ചതെന്നും സഞ്ജു പറഞ്ഞു.
 
മത്സരത്തിൽ വളരെയധികം നിരാശനാണ്. ഞങ്ങൾക്കു പ്രതീക്ഷിച്ചയത്ര റൺസ് നേടാനായില്ല. പ്രതീക്ഷിച്ചയത്ര വിക്കറ്റുകൾ വീഴ്ത്താനും സാധിച്ചില്ല. ഞങ്ങൾ ബാറ്റ് ചെയ്‌തപ്പോൾ തന്നെ വിക്കറ്റിന്റെ വേഗം 2 തരത്തിലായിരുന്നു. 15-20 റൺസ് കുറവാണ് നേടാനായത്. ബൗളിങ് സമയത്ത് ഞങ്ങൾ ക്യാച്ചുകൾ കൈവിടുകയും ചെയ്‌തു.
 
ഐപിഎല്ലിൽ ഒരു കളി തോറ്റാൽ ശക്തമായി തിരിച്ചുവന്നേ തീരൂ. ഞങ്ങൾക്കു ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നാണ് വിശ്വാസം. ഞങ്ങൾ മുൻപ് ഇത് ചെയ്‌തിട്ടുണ്ട്. ഹെറ്റ്‌മെയർ ഉടൻ ടീമിൽ തിരിച്ചെത്തുമെന്നും സഞ്ജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍