തുടരെ പുറത്തായപ്പോൾ പുജാരയുടെ ഉപദേശം തേടി, അപൂർവ്വ സൗഹൃദത്തിന്റെ കഥയുമായി മുഹമ്മദ് റിസ്‌വാൻ

ബുധന്‍, 11 മെയ് 2022 (18:14 IST)
രാജ്യാന്തരക്രിക്കറ്റിൽ എതിരാളികളാണെങ്കിലും ഇംഗ്ലീഷ് കൗണ്ടിയിൽ സസക്‌സിന് വേണ്ടിയാണ് പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാനും ഇന്ത്യൻ താരം ചേതേശ്വർ പുജാരയും ബാറ്റ് വീശുന്നത്. കൗണ്ടി ക്രിക്കറ്റിൽ നാലു മത്സരങ്ങളിൽ നിന്ന് രണ്ട് ഡബിൾ സെഞ്ചുറിയും 2 സെഞ്ചുറികളുമായി 717 റൺസുമായി തകർപ്പൻ ഫോമിലാണ് പു‌ജാര.
 
ഡർഹാമിനെതിരായ മത്സരത്തിൽ റിസ്‌വാൻ-പുജാര സഖ്യം 154 റൺസിന്റെ കൂട്ടുക്കെട്ടു‌ണ്ടാക്കിയിരുന്നു. സസക്‌സിൽ ഉറ്റ സുഹൃത്തുക്ക‌ൾ കൂടിയാണ് ഇപ്പോൾ ഇന്ത്യ-പാക് താരങ്ങൾ. ഇപ്പോഴിതാ പുജാരയുമായി ഡ്രസിങ് റൂം പങ്കുവെച്ചതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് മുഹമ്മദ് റിസ്‌വാൻ. ടൂർണമെന്റിൽ ഫോം കണ്ടെത്താൻ വിഷമിച്ചപ്പോൾ പുജാരയുടെ ഉപദേശം തേടിയ കാര്യമാണ് റിസ്‌വാൻ വ്യക്തമാക്കിയത്.
 
ഞാൻ നേരത്തെ പുറത്തായിരുന്നപ്പോൾ പൂജാരയുടെ ഉപദേശം തേടിയിരുന്നു. ഞാൻ ഏറെ കാലമായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിനറിയാം. പുജാര അധികവും കളിക്കുന്നത് ചുവന്ന പന്തിലാണ്. അതിനാൽ തന്നെ അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ അറിയാം. ശരീരത്തോട് ചേർന്ന് ബാറ്റ് ചെയ്യാനായിരുന്നു പ്രകടനം മെച്ചപ്പെടുത്താനായി പുജാര നൽകിയ ഉപദേശം.
 
ഞാന്‍ രണ്ട് തവണ ഒരേ രീതിയില്‍ പുറത്തായിരുന്നു. ഒഴിഞ്ഞു പോകുന്ന പന്തില്‍ ബാറ്റുവച്ചാണ്  രണ്ട് തവണയും പുറത്തായത്. അപ്പോഴാണ് പുജാരയെ ഞാൻ സമീപിച്ചത്. ഏഷ്യൻ പിച്ചുകളിലേത് പോലെ ഇവിടെ കളിക്കേണ്ടതില്ലെന്നാണ് പുജാര പറഞ്ഞത്. വൈറ്റ് ബോളിൽ ശരീരത്തോട് ചേർന്ന് ബാറ്റ് വീശേണ്ടതില്ല. എന്നാൽ റെഡ് ബോളിൽ അങ്ങനെയല്ലെന്നും പുജാര പറഞ്ഞു. റിസ്‌വാൻ പറയുന്നു.
 
അടുത്തിടെ മിഡില്‍സെക്‌സിനെതിരായ മത്സരത്തില്‍ പൂജാര മറ്റൊരു പാക് താരം ഷഹീന്‍ അഫ്രീദിക്കെതിരെ പുജാര നേടിയ അപ്പർ കട്ട് സിക്സറും ചർച്ചയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍