Tilak Varma: ഇന്ത്യക്കായി ഒരു ഏകദിനം പോലും കളിക്കാത്ത തിലക് വര്‍മയെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ തിലകിന്റെ പ്രകടനവും മനോഭാവവുമാണ് താരത്തെ ടീമില്‍ എടുക്കാന്‍ കാരണമെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്നതും തിലകിന് ഗുണം ചെയ്തു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ഇന്നിങ്സുകള്‍ കൊണ്ട് മാത്രമല്ല, ആ കളികളില്‍ തിലക് കാണിച്ച മനോഭാവം ഞങ്ങളെ തൃപ്തിപ്പെടുത്തി. ഭാവിയിലേക്കുള്ള വാഗ്ദാനമാണെന്ന് ബോധ്യപ്പെട്ടു. അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. പരിശീലകന് രാഹുല്‍ ദ്രാവിഡും നായകന് രോഹിത് ശര്‍മയും തിലക് വര്‍മയെ പിന്തുണച്ചെന്നും അഗാര്‍ക്കര്‍ പറയുന്നു.