ഏകദിനത്തിൽ പണികിട്ടിയെങ്കിൽ വെസ്റ്റിൻഡീസിനെ ടി20യിൽ പേടിക്കണം

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2023 (19:23 IST)
ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീം നായകന്‍ ഷായ് ഹോപ്പും സൂപ്പര്‍ താരം നിക്കോളാസ് പുരനും ജേസണ്‍ ഹോള്‍ഡറും ടീമില്‍ തിരിച്ചെത്തിയതാണ് വെസ്റ്റിന്‍ഡീസ് ടീമിലെ പ്രധാന മാറ്റം. മൂന്ന് പേരും അമേരിക്കയില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ കളിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായ ഏകദിന ടീമില്‍ ഉണ്ടായിരുന്നില്ല.
 
അതേസമയം മേജര്‍ ലീഗ് ക്രിക്കറ്റിലെ ഫൈനല്‍ മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയടക്കം മികച്ച ഫോമിലാണ് നിക്കോളാസ് പൂരന്‍. ഫൈനല്‍ മത്സരത്തില്‍ 40 പന്തില്‍ സെഞ്ചുറി നേടിയ പൂരന്‍ മുംബൈയ്ക്ക് കിരീടം നേടികൊടുത്തിരുന്നു. ഇവരെ കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നുന്ന താരമായ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ലഖ്‌നൗ താരം കെയ്ല്‍ മെയേഴ്‌സ് എന്നിവരും ടി20 ടീമിലുണ്ട്. റൊമാന്‍ പവലാണ് വെസ്റ്റിന്‍ഡീസ് ടീമിനെ നയിക്കുന്നത്.
 
വെള്ളിയാഴ്ച ട്രിനിഡാഡിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി20 മത്സരം. അതിന് ശേഷം 2 മത്സരങ്ങള്‍ ഗയാനയിലും ശേഷിക്കുന്ന 2 മത്സരങ്ങള്‍ അമേരിക്കൈലെ ഫ്‌ലോറിഡയിലുള്ള ബ്രോവാഡ് കൗണ്ടിയിലുമാണ്. ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീം: റോവ്മാൻ പവൽ(ക്യാപ്റ്റൻ),കൈൽ മെയേഴ്സ്(ഉപനായകൻ),ജോൺസൺ ചാൾസ്,റോസ്റ്റൺ ചേസ്,ഷിമ്രോൺ ഹെറ്റ്മെയർ,ജേസൺ ഹോൾഡർ,ഷായ് ഹോപ്പ്,അക്കീൽ ഹൊസൈൻ,അൽസാരി ജോസഫ്,ബ്രാൻഡൻ കിംഗ്,ഒമൗദ് മക്കോയ്,നിക്കോളാസ് പുരാൻ,റൊമാരിയോ ഷെപ്പേഡ്,ഒഡീൻ സ്മിത്ത്,ഒഷാനെ തോമസ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article