സൂര്യയെ പറ്റി ആശങ്കയെ ഇല്ല, ലോകകപ്പിനുള്ള ഇന്ത്യൻ ടീം തെരെഞ്ഞെടുത്തു കഴിഞ്ഞു, സൂര്യ അതിലുണ്ട്: ദ്രാവിഡ്

വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (13:43 IST)
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ തള്ളികളഞ്ഞ് ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ടി20യിലെ നമ്പര്‍ വണ്‍ താരമാണെങ്കിലും  25 ഇന്നിങ്ങ്‌സുകള്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി കളിച്ച സൂര്യകുമാര്‍ യാദവിന് ഇതുവരെയും ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഓസീസിനെതിരായ പരമ്പരയില്‍ പരാജയമായാല്‍ ലോകകപ്പ് ടീമില്‍ നിന്നും താരം പുറത്താകാന്‍ സാഹചര്യമുണ്ടെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. സെപ്റ്റംബര്‍ 27 വരെയാണ് ടീമുകള്‍ക്ക് തങ്ങളുടെ ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ സമയമുള്ളത്.
 
എന്നാല്‍ സൂര്യയുടെ കാര്യത്തില്‍ സെപ്റ്റംബര്‍ 27 വരെ കാത്തിരിക്കേണ്ട കാര്യം ഇന്ത്യയ്ക്കില്ലെന്ന് ദ്രാവിഡ് പറയുന്നു. നമ്മള്‍ ടീമിനെ തിരെഞ്ഞെടുത്തു കഴിഞ്ഞു. അതില്‍ ഇനി സെപ്റ്റംബര്‍ 27നെ പറ്റി ചിന്തിക്കേണ്ടതില്ല. സൂര്യ സ്‌ക്വാഡില്‍ തന്നെയുണ്ടാകും. സൂര്യയെ പൂര്‍ണ്ണമായും പിന്തുണയ്ക്കാനാണ് ടീമിന്റെ തെരുമാനം. എന്തെന്നാല്‍ സൂര്യയുടെ കഴിവെന്താണ് അവനെന്ത് ചെയ്യാന്‍ സാധിക്കും എന്നെല്ലമ നമ്മള്‍ കണ്ടതാണ്. ടി20യിലാണ് നമ്മള്‍ ഇതല്ലാം കണ്ടത്. അത്രയും ഇമ്പാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു താരത്തെ മാറ്റിനിര്‍ത്താനാവില്ല. ഇന്ത്യയുടെ ടോപ് 6ല്‍ സൂര്യ ആദ്യ ലിസ്റ്റിലില്ല. പക്ഷേ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സൂര്യ മധ്യനിരയില്‍ കളിക്കും.
 
ഓസീസിനെതിരായ പരമ്പരയിലെ 12 മത്സരങ്ങളില്‍ തിളങ്ങാനായാല്‍ ചിലപ്പോഓള്‍ അത് മികച്ച ഏകദിന ക്രിക്കറ്ററാകാനുള്ള അവന്റെ യാത്രയ്ക്ക് തുടക്കമാകും. ലോകകപ്പ് ടീമിന്റെ കാര്യത്തില്‍ നമ്മള്‍ തീരുമാനം നേരത്തെ എടുത്തതാണ് ദ്രാവിഡ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍