പേടി രോഹിത്തിനെയോ ബുമ്രയെയോ ഒന്നുമല്ല, മറ്റൊന്ന്, തുറന്ന് പറഞ്ഞ് ലിറ്റൺ ദാസ്

അഭിറാം മനോഹർ
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (15:47 IST)
ഈ മാസം 19 മുതല്‍ വീണ്ടും ക്രിക്കറ്റ് ആരവങ്ങള്‍ക്കിടയിലേക്ക് തിരിച്ചുവരികയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ പരമ്പരയില്‍ ബംഗ്ലാദേശാണ് ഇന്ത്യയ്ക്ക് എതിരാളികള്‍. ടെസ്റ്റ് പരമ്പരയ്ക്ക് 19ന് തുടക്കമാവുമ്പോള്‍ കഴിഞ്ഞ 2 വര്‍ഷക്കാലമായി പരിക്ക് മൂലം ടീമിന് പുറത്തായിരുന്ന റിഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എതിരാളികള്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശ് ആണെങ്കിലും ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെ എഴുതിതള്ളാനാകില്ല.
 
 പാകിസ്ഥാനെ അവരുടെ നാട്ടില്‍ 2-0ത്തിന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് എത്തുന്നത്. ഇപ്പോഴിതാ പരമ്പര തുടങ്ങാനിരിക്കെ പ്രതികരണം നടത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ബാറ്ററായ ലിറ്റണ്‍ ദാസ്. മികച്ച ടീം തന്നെയാണ് ഇന്ത്യ. പക്ഷേ ഞങ്ങള്‍ക്ക് പേടി രോഹിത്തിനെയോ ബുമ്രയേയോ ഒന്നുമല്ല. മത്സരത്തിന് ഉപയോഗിക്കുന്ന എസ് ജി ബോളാണ് എന്നതാണ്. പുറത്തുള്ള മത്സരങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നത് കുക്കാബുറ ബോളാണ്. അതില്‍ കളിച്ചാണ് ഞങ്ങള്‍ക്ക് ശീലം. പക്ഷേ അത് കഴിഞ്ഞു. ഇനി അടുത്ത മത്സരങ്ങളെ പറ്റി നോക്കാം. ലിറ്റണ്‍ ദാസ് പറഞ്ഞു.
 
ബംഗ്ലാദേശിനെതിരെ ഇതുവരെയും ഒരു ടെസ്റ്റ് മത്സരം ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഇത് വരെ കളിച്ച 13 ടെസ്റ്റുകളില്‍ 11 എണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചിട്ടുള്ളത്. ബാക്കി 2 മത്സരം സമനിലയിലായി. അതിനാല്‍ തന്നെ ചരിത്രം തിരുത്താന്‍ ലക്ഷ്യമിട്ടാകും ഇത്തവണ ബംഗ്ലാദേശ് കളത്തില്‍ ഇറങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article