രാജ്യങ്ങള്‍ക്കിടയില്‍ എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് വേറെ പ്രശ്‌നമായി കണ്ട് പരിഹരിക്കാനായി ശ്രമിക്കണം. കായികരംഗത്തേക്ക് രാഷ്ട്രീയം വരരുത്. കഴിഞ്ഞ വര്‍ഷം ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് പോയി. ഇപ്പോള്‍ ഇന്ത്യയ്ക്ക് തിരിച്ച് പാകിസ്ഥാനിലേക്കും വരാനുള്ള അവസരമാണ്. ഇന്ത്യന്‍ ടീമില്‍ പാകിസ്ഥാനില്‍ കളിക്കാത്ത അനവധി കളിക്കാരുണ്ട്. അതിനാല്‍ തന്നെ പാകിസ്ഥാനില്‍ കളിക്കുക എന്നത് അവര്‍ക്ക് വളരെ മികച്ച അനുഭവം തന്നെയാകും. ഞങ്ങള്‍ നല്ല ആളുകളാണ്. നല്ല സ്വീകരണം ഞങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യ തീര്‍ച്ചയായും പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കണം. മാലിക് പറഞ്ഞു.