സച്ചിനാണോ സെവാഗാണോ കേമന്‍ ?; ഇംഗ്ലീഷുകാര്‍ക്ക് ഇക്കാര്യത്തില്‍ സംശയമില്ല

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (13:43 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ മുഖം നല്‍കിയ മുന്‍ താരം വീരേന്ദ്ര സെവാഗിന് ഇംഗ്ലണ്ടില്‍ നിന്നും പരമോന്നത പുരസ്‌കാരം. ഇതിഹാസ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് സ്വന്തമായിട്ടുള്ള മെയലെബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) നല്‍കുന്ന ആജീവനനാന്ത അംഗത്വമാണ് വീരുവിനും  ലഭിച്ചിരിക്കുന്നത്.

എംസിസി ഹെഡ് ഓഫ് ക്രിക്കറ്റ് ജോണ്‍ സ്റ്റീഫണ്‍ ആണ് സെവാഗിന് ഈ ബഹുമതി നല്‍കുന്നതായി അറിയിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിന് എന്നും നിറമാര്‍ന്ന ഓര്‍മ്മകള്‍ സമ്മാനിച്ച താരമാണ് സെവാഗ്. കരിയറിലുടനീളം കളിപ്പിച്ച് രസിപ്പിച്ച അദ്ദേഹത്തിന് ഈ ബഹുമതി നല്‍കുന്നതിന് പ്രത്യേക വിശദീകരണം ആവശ്യമില്ലെന്നും സ്റ്റീഫണ്‍ പറഞ്ഞു.

2013ല്‍ ചാമ്പ്യന്‍ കണ്‍ട്രി മാച്ചിലാണ് എംസിസിക്കായി സെവാഗ് കളിച്ചത്. നായകനായിട്ടായിരുന്നു അബുദാബിയില്‍ നടന്ന മത്സരത്തില്‍ സെവാഗ് കളത്തിലിറങ്ങിയത്. യോക് ഷെയര്‍ ആയിരുന്നു എതിരാളി. അന്ന് സെവാഗ് സെഞ്ച്വറിയും നേടിയിരുന്നു.
Next Article