പാണ്ഡ്യയ്ക്ക് പകരം കോഹ്ലിയുടെ പുതിയ തുറുപ്പു ചീട്ട്, ഇനി കളി ആകെ മാറും!

ശനി, 12 ജനുവരി 2019 (09:01 IST)
കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വെച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും കെ എൽ രാഹുലിനെയും ബിസിസിഐ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. 
 
നിലവില്‍ ഓസ്ട്രേലിയയിലുള്ള താരങ്ങളെ മടക്കിവിളിക്കുകയും ചെയ്തു. ബിസിസിഐ ഉന്നതാധികാര സമിതി അംഗം വിനോദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ബിസിസിഐ ലീഗൽ സെല്‍ നിയമോപദേശം നല്‍കി.
 
അതേസമയം, ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ട്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ക്രിക്കറ്റ് വിദഗ്ദര്‍ പറയുന്നു. പാണ്ഡ്യ ഇല്ലെങ്കിലും അദ്ദേഹത്തിനു പകരക്കാരന്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് കോഹ്ലി നേരത്തെ വ്യക്തമാക്കിയതാണ് പറയുന്നു. രവീന്ദ്ര ജഡേജയ്ക്ക് പാണ്ട്യയുടെ റോള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് കോഹ്ലി ചൂണ്ടിക്കാട്ടുന്നത്.
 
” ഇന്ത്യയില്‍ വിന്‍ഡീസിനെതിരെ നമ്മള്‍ കളിച്ചത് ഒരു ഫിംഗര്‍ സ്പിന്നറും ഒരു റിസ്റ്റ് സ്പിന്നറുമായാണ്. അത് കൊണ്ട് തന്നെ ജഡേജ ടീമിലുള്ളത് ടീമിന് ഗുണകരമാണ്. ഓള്‍ റൗണ്ടറുടെ ജോലി ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. ഏതൊരു സാഹചര്യത്തെയും നേരിടാന്‍ ഇപ്പോളത്തെ ഇന്ത്യന്‍ ടീമിന് കരുത്തുണ്ട് അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യം ടീമിനെ ഭയപ്പെടുത്തുന്നില്ല.” കോഹ്ലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍