രഹാനെയുടെയും പുജാരയുടെയും ഭാവിയെന്ത്? നിലപാട് വ്യക്തമാക്കി കോലി

ശനി, 15 ജനുവരി 2022 (09:02 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിയ്ക്ക് പിന്നാലെ മോശം ഫോമിലുള്ള ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും കാര്യത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്‌റ്റൻ വിരാട് കോലി. ബാറ്റിങ് നിര അവസരത്തിനൊത്തുയരാത്തതാണ് ടെസ്റ്റ് പരമ്പര കൈവിടാൻ കാരണമെന്ന് വ്യക്തമാക്കി.
 
അതേസമയം പൂജാരയുടെയും രഹാനെയുടെയും ഭാവി തീരുമാനിക്കുന്നത് തന്‍റെ ജോലിയല്ലെന്നാണ് കോലി പറഞ്ഞത്.കേപ്‌ടൗണ്‍ ടെസ്റ്റിലെ തോല്‍വിക്കുശേഷം മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു കോലി.
 
പരമ്പരക്കു മുമ്പെ രഹാനെയുടെയും പൂജാരയുടെയും ഫോമിനെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ടീം മാനേജ്മെന്‍റ് ഇരു താരങ്ങളെയും പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് സ്വാകരിച്ചത്. മൂന്ന് ടെസ്റ്റിലും രഹാനെയും പൂജാരയും കളിക്കുകയും ചെയ്തു. ഒരു അർധസെഞ്ചുറി മാത്രമാണ് ഇരുവർക്കുംനേടാനായത്.
 
രഹാനെയുടെയും പൂജാരയുടെയും കാര്യത്തില്‍ എനിക്ക് മറുപടി നല്‍കാനാവില്ല. അത് ഞാന്‍ ഇവിടെയിരുന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യവുമല്ല. നിങ്ങള്‍ ഇക്കാര്യം സെലക്ടര്‍മാരോട് ചോദിക്കു. എവരുടെ മനസിലെന്താണെന്ന് അപ്പോള്‍ മനസിലാവും.അല്ലാതെ അത് എന്റെ ജോലിയല്ല. കോലി പറഞ്ഞു.
 
ബാറ്റിംഗ് പരാജയം വ്യക്തികളുടേത് മാത്രമായല്ല ടീമിന്‍റെതായാണ് ഞങ്ങള്‍ കണക്കിലെടുക്കുന്നത്. പക്ഷെ സെലക്ടര്‍മാരുടെ മനസില്‍ എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ എനിക്ക് ഇപ്പോള്‍ അഭിപ്രായം പറയാനാവില്ല. കോലി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍