ഒറിജിനലിനെ വെല്ലുന്ന അപരന്മാർ ഒരുപണ്ടുണ്ട്. സിനിമാ താരങ്ങളുടെ അപരന്മാരെ കണ്ട് ഞെട്ടിയിട്ടുണ്ട്. അപരന്മാരെ കണ്ട് തലയിൽ കൈവെച്ച് പോയവരുണ്ട്. ഒറിജിനലിനെയും അപരനെയും ഒരുമിച്ച് കണ്ടാൽ ഇതിൽ ഒറിജിനലേതാണെന്ന് കണ്ടെത്താൻ ആരും ഒന്നു കഷ്ടപ്പെടും. എന്നാൽ, ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ അപരനാണ് നവമാധ്യമങ്ങളിലെ താരം.
ന്യുസിലെൻഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് വീരാട് കോഹ്‌ലി തന്റെ അപരനെ കണ്ട് ഞെട്ടിയത്. മത്സരത്തിനിടെയാണ് ക്യാമറ ഗാലറിയിൽ ഇരിക്കുന്ന വീരാട് കോഹ്ലിയെ കണ്ടത്. ആരാധകർക്കൊപ്പമിരുന്ന് കളി കാണുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ക്യാമറ സൂം ചെയ്തപ്പോഴാണ് അത് കോഹ്ലിയുടെ അപരനാണെന്ന് വ്യക്തമായത്. അപരന്റെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഒന്നടങ്കം ചിരി പകര്‍ന്നു. കൂടെ അപരനെ കണ്ട് അന്തം വിട്ടിരിക്കുന്ന കോഹ്‌ലിയെയും കാണാം.