വിരാട് കോലിയും റിഷഭ് പന്തും ബയോ ബബിള്‍ വിട്ടു; വീട്ടിലേക്ക് മടങ്ങിയത് ബിസിസിഐയുടെ നിര്‍ദേശ പ്രകാരം, അടുത്ത മത്സരം കളിക്കില്ല

Webdunia
ശനി, 19 ഫെബ്രുവരി 2022 (12:47 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും ബയോ ബബിള്‍ വിട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനു ശേഷമാണ് ഇരു താരങ്ങളും വീട്ടിലേക്ക് പോയത്. ബിസിസിഐയുടെ അനുവാദത്തോടെയാണ് താരങ്ങളുടെ മടക്കം. ബിസിസിഐ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20യില്‍ കോലിയും പന്തും കളിക്കില്ല. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ് ഈ മാറ്റം. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article