ഗോസിപ്പുകള്‍ക്കിടെ ഇന്ത്യന്‍ ടെസ്റ്റ് നായകന് വിരാട് കോഹ്ലിയുടെ പിറന്നാൾ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയും. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനായി ഇന്ത്യൻ ടീം രാജ്കോട്ടിലെത്തിയപ്പോള് കോഹ്ലി എത്തിയത് അനുഷ്ക്കയ്ക്കൊപ്പമാണ്.
കോഹ്ലിയുടെ 28–മത് പിറന്നാൾ ആഘോഷങ്ങൾ രാജ്കോട്ടിലെ ഇംപീരിയൽ ഹോട്ടലിൽ നടക്കുമെന്നാണ് വിവരങ്ങൾ. ഈ ചടങ്ങില്‍ അനുഷ്കയും പങ്കെടുത്തേക്കും. കോഹ്ലിയുടെ പിറന്നാളായതിനാല്‍ നിരവധി പേര് പൂച്ചെണ്ടുകളുമായി വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. എന്നാൽ അവർക്ക് മുഖം കൊടുക്കാതെ താരം അനുഷ്കയ്ക്കൊപ്പം ഹോട്ടലിലേക്ക് പോകുകയായിരുന്നു.
ഗൗതം ഗംഭീറും ഇഷാന്ത് ശർമയുമടക്കമുള്ള ടീമംഗങ്ങൾ രാവിലെ ഒൻപത് മണിയോടെ രാജ്കോട്ടിലെത്തി. അതേസമയം, കോഹ്ലിക്ക് പിറന്നാള്‍ ആശംസകളുമായി ടീം അംഗങ്ങള്‍ രംഗത്തെത്തി.