WPL:ത്രില്ലർ പോരാട്ടത്തിൽ ഗ്രേസ് ഫിനിഷിംഗ്, ഗുജറാത്തിനെ മലർത്തിയടിച്ച് യുപി വാരിയേഴ്സ്

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (09:25 IST)
വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയൻ്റ്സിന് തുടർച്ചയായ രണ്ടാം തോൽവി. ആവേശം അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറിനൊടുവിലാണ് യുപി വാരിയേഴ്സ് 3 വിക്കറ്റ് ബാക്കിനിൽക്കെ ഗുജറാത്തിൽ നിന്നും വിജയം പിടിച്ചു വാങ്ങിയത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപി ഒരു പന്ത് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. 26 പന്തിൽ നിന്നും 59* റൺസുമായി തിളങ്ങിയ ഗ്രേസ് ഹാരിസാണ് യുപിയുടെ വിജയശില്പി.
 
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻ്സ് 46 റൺസ് നേടിയ ഹാർലിൻ ഡിയോളിൻ്റെ മികവിൽ 6 വിക്കറ്റിന് 169 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപിയ്ക്ക് 88 റൺസെടുക്കുന്നതിനിടെ 9 വിക്കറ്റുകൾ നഷ്ടമായി. അനായാസ വിജയം ഗുജറാത്ത് സ്വന്തമാക്കുമെന്ന അവസ്ഥയിൽ ആറാമതായി ക്രീസിലെത്തിയ ഗ്രേസ് ഹാരിസിൻ്റെ വെടിക്കെട്ട് പ്രകടനമാണ് അവരെ വിജയത്തിലേക്കെത്തിച്ചത്.
 
എട്ടാം വിക്കറ്റിൽ സോഫി എക്കിൾസ്റ്റണിനൊപ്പം 70 റൺസാണ് ഗ്രേസ് കൂട്ടിച്ചേർത്തത്. സോഫി എക്കിൾസൺ 12 പന്തിൽ നിന്നും 22 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിൽ 19 റൺസ് വിജയലക്ഷ്യമുണ്ടായിരുന്നെങ്കിലും 2 വൈഡുകൾ കൂടി അവസാന ഓവറിൽ വന്നതോടെ യുപി മത്സരത്തിൽ മേൽക്കൈ നേടി. ഗ്രേസ് ഹാരിസായിരുന്നു അവസാന ഓവറിലെ പന്തുകളെല്ലാം നേരിട്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article