സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. പാകിസ്ഥാനിലും ഇസ്ലാമാബാദിലും സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയായിരുന്നു അത്. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമാക്കി ഉമര്‍ അക്മല്‍ തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ രംഗത്തെത്തി.