റെയ്‌നയുടെ പ്രസ്‌താവന പുലിവാലാകുന്നു; ചുട്ട മറുപടിയുമായി ധോണി
ചില സന്ദര്‍ഭങ്ങളില്‍ കൂള്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മഹേന്ദ്ര സിംഗ് ധോണി ചൂടാകാറുണ്ടെന്ന സുരേഷ് റെയ്‌നയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി ധോണി രംഗത്ത്.
“ഡ്രസിംഗ് റൂമിലെ ഓരോ നിമിഷവും ആസ്വദിക്കാറുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകും. എല്ലാ കാര്യങ്ങളിലും ശാന്തമായി പെരുമാറുന്നതാണ് തന്റെ രീതി. കൂള്‍ ആയി പെരുമാറുന്ന വ്യക്തിയാണെങ്കിലും ഗ്രൌണ്ടിലായിരിക്കുമ്പോള്‍ തന്റെ പെരുമാറ്റം വ്യത്യസ്ഥമായിരിക്കും. അപ്പോള്‍ തമാശ ആസ്വദിക്കാനുള്ള അവസ്ഥയായിരിക്കില്ല”- എന്നും ധോണി വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് ധോണി ചൂടന്‍ സ്വഭാവക്കാരനാണെന്ന് റെയ്‌ന പറഞ്ഞത്. പല സമയത്തും മഹി ദേഷ്യപ്പെടാറുണ്ടെങ്കിലും നിങ്ങള്‍ക്കത് കാണാന്‍ സാധിക്കില്ല. ടിവിയിൽ പരസ്യം വരുമ്പോഴായിരിക്കും ധോണി ചൂടാകുന്നത്. അദ്ദേഹത്തിന്റെ കണ്ണുകൾ ഏപ്പോഴും ഒരു പോലെയായിരിക്കുമെന്നുമാണ് റെയ്‌ന പറഞ്ഞത്.
റെയ്‌നയുടെ വാക്കുകള്‍ വൈറലായതോടെയാണ് മറുപടിയുമായി ധോണി രംഗത്തുവന്നത്.