ട്വന്റി20 മല്‍സരത്തിന്റെ ദൈര്‍ഘ്യം കൂട്ടുന്നു

Webdunia
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (10:48 IST)
ട്വന്റി20 ക്രിക്കറ്റ് മല്‍സരത്തിന്റെ ദൈര്‍ഘ്യം കൂട്ടാനുള്ള വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശയ്ക്ക് ഐസിസിയുടെ  അംഗീകാരം.
 ഓവര്‍ നിരക്ക് കുറയുന്നത് മൂലം ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്ന ടീം ക്യാപ്റ്റന്മാര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയാണിത്.ഇത് പ്രകാരം ഒരു ഇന്നിംഗ്സിന്റെ ദൈര്‍ഘ്യം 80 മിനിട്ടില്‍നിന്ന് 85 മിനിട്ടായി വര്‍ദ്ധിപ്പിക്കാനാണ് അനുമതി.

ഇത് കൂടാതെ റിയല്‍ ടൈം സ്നിക്കോമീറ്റര്‍ സാങ്കേതികവിദ്യയ്ക്കും സബ്സ്റ്റിറ്റ്യൂഷന്‍, മല്‍സരം ഉപേക്ഷിക്കുന്നതില്‍ റഫറിമാരുടെ ഉപദേശം തേടല്‍ തുടങ്ങിയ മാറ്റങ്ങളും ഐസിസി അംഗീകരിച്ചിട്ടുണ്ട്.

അംപയറുടെ തീരുമാനം പുനഃപരിശോധിക്കുന്ന ഡിആര്‍എസിന് സഹായകരമാകുന്ന സാങ്കേതിക വിദ്യയാണ് റിയല്‍ ടൈം സ്നിക്കോമീറ്റര്‍.പുതിയ മാറ്റങ്ങള്‍ ഈ ആഴ്ച യുഎഇയില്‍ നടക്കുന്ന പാകിസ്ഥാന്‍-ഓസ്ട്രേലിയ പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.