20 ബോളില്‍ ഫിഫ്റ്റി അടിച്ചില്ലേ ! ഇംപാക്ട് പ്ലെയര്‍ തുഷാര്‍ ദേശ്പാണ്ഡെ തന്നെയെന്ന് സോഷ്യല്‍ മീഡിയ; ട്രോള്‍ മേളം

ശനി, 1 ഏപ്രില്‍ 2023 (11:14 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം തുഷാര്‍ ദേശ്പാണ്ഡെയെ ട്രോളി സോഷ്യല്‍ മീഡിയ. 3.2 ഓവറില്‍ 51 റണ്‍സാണ് തുഷാര്‍ ദേശ്പാണ്ഡെ വഴങ്ങിയത്. മാത്രമല്ല ഗുജറാത്തിനെതിരായ മത്സരത്തിലെ ഇംപാക്ട് പ്ലെയര്‍ ആയി ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോണി തിരഞ്ഞെടുത്തതും തുഷാര്‍ ദേശ്പാണ്ഡെയാണ്. 
 
പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്ന അമ്പാട്ടി റായിഡുവിന് പകരമാണ് തുഷാര്‍ ദേശ്പാണ്ഡെയെ ചെന്നൈ നായകന്‍ ഇംപാക്ട് പ്ലെയറായി തിരഞ്ഞെടുത്തത്. ബൗളിങ് ഓപ്ഷന്‍ ശക്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ധോണിയുടെ തീരുമാനം അമ്പേ പാളി. റായിഡുവിന് പകരം ഗ്രൗണ്ടിലേക്ക് എത്തിയ ദേശ്പാണ്ഡെ 3.2 ഓവറില്‍ വിട്ടുകൊടുത്തത് 51 റണ്‍സ് ! 
 
വെറും 20 പന്തില്‍ ഫിഫ്റ്റി അടിച്ച തുഷാര്‍ ദേശ്പാണ്ഡെ തന്നെയാണ് ഇംപാക്ട് പ്ലെയര്‍ എന്നാണ് ആരാധകരുടെ ട്രോള്‍. പക്ഷേ ഇംപാക്ട് ഉണ്ടാക്കിയത് മുഴുവന്‍ ഗുജറാത്ത് ജയിക്കാന്‍ വേണ്ടിയായിരുന്നെന്നും ക്രിക്കറ്റ് ആരാധകര്‍ പരിഹസിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍