സ്വയം താഴേക്ക് ഇറങ്ങി ധോണി; ബാറ്റ് ചെയ്യാനെത്തിയത് എട്ടാം നമ്പറില്‍ !

ശനി, 1 ഏപ്രില്‍ 2023 (10:05 IST)
ബാറ്റിങ് ഓര്‍ഡറില്‍ സ്വയം താഴേക്ക് ഇറങ്ങി മഹേന്ദ്രസിങ് ധോണി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ നായകന്‍ ക്രീസിലെത്തിയത് എട്ടാമനായി. ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ശേഷമാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. തുടര്‍ന്നുള്ള മത്സരങ്ങളിലും ധോണി എട്ടാമനായാണ് ബാറ്റ് ചെയ്യുകയെന്നാണ് വിവരം. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങാനുള്ള തീരുമാനം ധോണിയുടേത് തന്നെയാണ്. 
 
അതേസമയം, ഏഴ് പന്തുകളില്‍ നിന്ന് ഒരു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 14 റണ്‍സാണ് ധോണി നേടിയത്. എട്ടാമനായി ഇറങ്ങിയാലും തന്റെ ഫിനിഷിങ് മികവ് അങ്ങനെയൊന്നും ഇല്ലാതാകില്ലെന്ന് തെളിയിക്കുന്ന ഇന്നിങ്‌സായിരുന്നു ഗുജറാത്തിനെതിരായ ഇന്നിങ്‌സ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍