ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം സെമി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. 49 പന്തില്‍ 100 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ പ്രകടനമായിരുന്നു ഇന്ത്യയെ മികച സ്‌കോറിലേക്കെത്തിച്ചത്. യശ്വസി ജയ്‌സ്വാളിന് പുറമെ 15 പന്തില്‍ 37 റണ്‍സ് നേടിയ റിങ്കു സിംഗ് മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.
ദുര്‍ബലരായ എതിരാളികള്‍ ആയിരുന്നിട്ടും 23 പന്തില്‍ നിന്നും 25 റണ്‍സ് മാത്രമാണ് ഓപ്പണറായ റുതുരാജ് ഗെയ്ക്ക്വാദ് മത്സരത്തില്‍ നേടിയത്. ഇന്ത്യയുടെ ഭാവി പ്രതീക്ഷയെന്നും ലോകകപ്പ് ടീമില്‍ ഒരു ഘട്ടത്തില്‍ പരിഗണിക്കപ്പെടുകയും ചെയ്തിരുന്ന യുവതാരം തിലക് വര്‍മ 10 പന്തില്‍ നിന്നും 2 റണ്‍സ് മാത്രമാണ് മത്സരത്തില്‍ നേടിയത്. ഇതോടെ ടി20 ക്രിക്കറ്റില്‍ കുറഞ്ഞത് 1 പന്തുകള്‍ നേരിട്ട താരങ്ങളില്‍ ഏറ്റവും മോശം സ്‌െ്രെടക്ക് റേറ്റ് എന്ന റെക്കോര്‍ഡില്‍ ഇഷാന്‍ കിഷനൊപ്പം സ്ഥാനം നേടാന്‍ തിലകിനായി. സഞ്ജു സാംസണിന് പകരം കീപ്പറായെത്തിയ ജിതേഷ് ശര്‍മ 4 പന്തില്‍ 5 റണ്‍സ് നേടി പുറത്തായി. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് പിന്തുടര്‍ന്ന നേപ്പാള്‍ 179 റണ്‍സാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. ദുര്‍ബലരായ നേപ്പാള്‍ 179 കണ്ടെത്തിയ പിച്ചിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പേരുകേട്ട യുവതാരങ്ങളുടെ ഈ മെല്ലെപ്പോക്ക്