ഏഷ്യൻ ഗെയിംസ് 2023: ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 81 സ്വർണ്ണം, ഇന്ത്യയ്ക്ക് വെറും 6,ചൈനയുടെ അടുത്തെങ്ങുമില്ല

വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (13:36 IST)
ഏഷ്യന്‍ ഗെയിംസില്‍ അഞ്ചാം ദിനം പിന്നിടുമ്പോള്‍ 6 സ്വര്‍ണ്ണമടക്കം 24 മെഡലുകളുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 6 സ്വര്‍ണ്ണമടക്കം 29 മെഡലുകള്‍ സ്വന്തമാക്കിയ ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഒന്നാം സ്ഥാനത്തുള്ളത്. ചൈന, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

 
81 സ്വര്‍ണ്ണവും 44 വെള്ളിയും 21 വെങ്കലവുമടക്കം 146 മെഡലുകളാണ് ചൈന ഇതുവരെയും സ്വന്തമാാക്കിയത്. രണ്ടാം സ്ഥാനത്തുള്ള കൊറിയയ്ക്ക് ചൈനയുടെ പകുതി മെഡലുകളാണുള്ളത്. 19 സ്വര്‍ണ്ണവും 19 വെള്ളിയും 35 വെങ്കലവുമാണ് കൊറിയ സ്വന്തമാക്കിയത്. 15 സ്വര്‍ണ്‍നവും 27 വെള്ളിയും 24 വെങ്കലവുമടക്കം 66 മെഡലുകളാണ് മൂന്നാം സ്ഥാനക്കാരായ ജപ്പാനുള്ളത്. ഇന്ത്യ നേടിയ 6 സ്വര്‍ണ്ണമെഡലുകളില്‍ 4 എണ്ണവും ഷൂട്ടിംഗിലാണ്. ഒരു സ്വര്‍ണ്ണം കുതിരയോട്ടത്തിലും ഒരു സ്വര്‍ണ്ണനേട്ടം വനിതകളുടെ ക്രിക്കറ്റിലുമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍