രോഹിത് ശര്‍മ മുതല്‍ രവിചന്ദ്രന്‍ അശ്വിന്‍ വരെ; ഈ താരങ്ങളുടെ ട്വന്റി 20 ഭാവി അനിശ്ചിതത്വത്തില്‍

വെള്ളി, 11 നവം‌ബര്‍ 2022 (11:56 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിലെ ദയനീയ പരാജയത്തിനു പിന്നാലെ ഇന്ത്യന്‍ ക്യാംപില്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചു. പല സീനിയര്‍ താരങ്ങളുടെയും ടി 20 കരിയര്‍ അനിശ്ചിതത്വത്തിലാണ്. നായകന്‍ രോഹിത് ശര്‍മ അടക്കം ഈ നിരയിലുണ്ട്. അടുത്ത ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലാത്തതും ഇനി ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ സാധ്യതയില്ലാത്തവരുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. 
 
1. രോഹിത് ശര്‍മ 
 
രോഹിത് ശര്‍മയോട് ട്വന്റി 20യില്‍ നിന്ന് വിരമിക്കാന്‍ ബിസിസിഐ ആവശ്യപ്പെടില്ല. ട്വന്റി 20 യില്‍ തുടരണമോ എന്ന് രോഹിത്തിന് സ്വയം തീരുമാനിക്കാം. രോഹിത് വിരമിക്കാന്‍ തീരുമാനിച്ചാല്‍ ബിസിസിഐ ആ തീരുമാനം അംഗീകരിക്കും. 
 
2. വിരാട് കോലി 
 
ഏതാനും ട്വന്റി 20 മത്സരങ്ങള്‍ കൂടി ഇന്ത്യക്ക് വേണ്ടി കളിക്കും. അടുത്ത ടി 20 ലോകകപ്പിന് ഉണ്ടാകില്ല. ടി 20 യില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിരമിക്കല്‍ പ്രഖ്യാപിക്കും. 
 
3. രവിചന്ദ്രന്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്ക്, ബുവനേശ്വര്‍ കുമാര്‍ 
 
മൂന്ന് പേര്‍ക്കും ഇനി ട്വന്റി 20 ക്രിക്കറ്റില്‍ അവസരമില്ല. ബിസിസിഐ ഇക്കാര്യം താരങ്ങളെ അറിയിക്കും. മൂന്ന് പേരുടെയും ട്വന്റി 20 കരിയറിന് ഇതോടെ അവസാനമായി. 
 
4. മുഹമ്മദ് ഷമി 
 
ട്വന്റി 20 ക്രിക്കറ്റില്‍ അവസരങ്ങള്‍ കുറയും. അടുത്ത ടി 20 ലോകകപ്പ് കളിക്കില്ല. 
 
5. അക്ഷര്‍ പട്ടേല്‍, റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍ 
 
ട്വന്റി 20 ക്രിക്കറ്റില്‍ ഫോം വീണ്ടെടുത്താല്‍ മാത്രം ഇനി അവസരം 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍