ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റേയും വിരാട് കോലിയുടേയും മികച്ച ഫോം മാത്രമാണ് ഇന്ത്യയെ സെമി വരെയെങ്കിലും എത്തിച്ചത്. വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കിയ പല താരങ്ങളും അമ്പേ പരാജയമായി. അത്തരത്തില്‍ ഈ ലോകകപ്പില്‍ മഹാതോല്‍വിയായ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.