ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്‌ത്തി പാകിസ്ഥാന്‍ ടെസ്‌റ്റ് ടീം നായകന്‍ മിസ്‌ബാ ഉള്‍ ഹഖ്. വിരാട് കോഹ്‌ലിയുടെ ടീമിനെ ഇന്ത്യയിലെത്തി തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. അവര്‍ ഒന്നാം നമ്പറായതിന് കാരണം നാട്ടില്‍ അവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയാത്തത് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ജയങ്ങള്‍ സ്വന്തമാക്കാന്‍ പാകിസ്ഥാന് സാധിക്കുന്നില്ല. നാട്ടിലേക്ക് മറ്റ് ടീമുകള്‍ എത്താത്തതാണ് ഇതിന് കാരണം. പാക് ക്രിക്കറ്റ് ബോര്‍ഡിന് പ്രതിഭകളെ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇങ്ങനെ മുന്നോട്ട് പോയാന്‍ പാക് ക്രിക്കറ്റ് നശിച്ചു പോകുമെന്നും മിസ്‌ബാ വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പുകഴ്‌ത്തി നേരത്തെ പല പാക് താരങ്ങളും രംഗത്തെത്തിയിരുന്നു.
2008ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അങ്കങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം ഉണ്ടായതിന് ശേഷം മറ്റ് ടീമുകള്‍ പാകിസ്ഥാനിലെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല. ഇതിന് ശേഷം മിക്ക മത്സരങ്ങളും ദുബായിലാണ് പാകിസ്ഥാന്‍ നടത്തുന്നത്.