ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ എന്റെ ചങ്ങാതിയാണ്; ഏഷ്യാകപ്പ് ഫൈനല്‍ അത് വീണ്ടും തെളിയിച്ചു- കോഹ്‌ലി

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2016 (19:59 IST)
ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയെന്ന്‌ ഉപനായകന്‍ വിരാട് കോഹ്‌ലി. അദ്ദേഹം ക്രീസിലെത്തിയാല്‍ തന്റെ കഴിവിന്റെ പരമാവധിയായിരിക്കും പുറത്തെടുക്കുക. ലോകത്തെ  മികച്ച ഫിനിഷര്‍ ക്യാപ്‌റ്റന്‍ കൂള്‍ ആണ്. ബംഗ്ലാദേശിനെതിരായ ഏഷ്യാകപ്പ് ഫൈനല്‍ മത്സരം എന്തുകൊണ്ടും മികച്ചതായിരുന്നുവെന്നും കോഹ്ലി പറഞ്ഞു.

ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ കപ്പ്‌ സ്വന്തമാക്കിയതിന്‌ ശേഷം ബിസിസിഐ ടിവിയോട്‌ പ്രതികരിക്കുകയായിരുന്നു കോഹ്ലി. ആരാധകര്‍ കൊമ്പുകോര്‍ത്ത ഏഷ്യാകപ്പ്‌ ഫൈനലില്‍ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ചാണ്‌ ഇന്ത്യ കപ്പ്‌ നേടിയത്‌. ഏഴ് ബോളില്‍ 20 നേടിയ ധോണി അവസാന നിമിഷം മത്സരം ഇന്ത്യയുടെ കൈയില്‍ എത്തിക്കുകയായിരുന്നു. പതിവുപോലെ സിക്‌സര്‍ പറത്തിയാണ്‌ വിജയ റണ്‍ കുറിച്ചത്‌.