T20 World Cup 2024 Warm-up Match, West Indies vs Australia: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് !

രേണുക വേണു
വെള്ളി, 31 മെയ് 2024 (11:14 IST)
West Indies vs Australia

T20 World Cup 2024 Warm-up Match, West Indies vs Australia: ട്വന്റി 20 ലോകകപ്പ് പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. 35 റണ്‍സിനാണ് വിന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി നിക്കോളാസ് പൂറാന്‍ 25 പന്തില്‍ 75 റണ്‍സെടുത്തു. എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം 300 സ്‌ട്രൈക്ക് റേറ്റിലാണ് പൂറാന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. നായകന്‍ റോവ്മന്‍ പവല്‍ 25 പന്തില്‍ 52 റണ്‍സെടുത്തു. റതര്‍ഫോര്‍ഡ് 18 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
ഓസ്‌ട്രേലിയയ്ക്കു വേണ്ടി ജോഷ് ഇഗ്ലിസ് (30 പന്തില്‍ 55), നഥാന്‍ എലിസ് (22 പന്തില്‍ 39), ആഷ്ടണ്‍ അഗര്‍ (13 പന്തില്‍ 28), ടിം ഡേവിഡ് (12 പന്തില്‍ 25), മാത്യു വെയ്ഡ് (14 പന്തില്‍ 25) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article