രോഹിത് ശര്‍മ തന്നെയായിരിക്കും ടി20 ലോകകപ്പിലും ഇന്ത്യയെ നയിക്കുക. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പരുക്കില്‍ നിന്ന് പൂര്‍ണ മുക്തരായാല്‍ ലോകകപ്പ് ടീമില്‍ തിരിച്ചെത്തും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് ത്രയവും ലോകകപ്പ് ടീമില്‍ ഇടം പിടിക്കും. മുതിര്‍ന്ന താരങ്ങളില്‍ കെ.എല്‍.രാഹുലിന്റെ കാര്യത്തില്‍ മാത്രമാണ് സംശയം. കഴിഞ്ഞ ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ഇത്തവണ ലോകകപ്പ് കളിച്ചാല്‍ തന്നെ മധ്യനിരയില്‍ ഇറങ്ങേണ്ടി വരും. അതേസമയം ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവരെയാണ് പ്രധാന വിക്കറ്റ് കീപ്പര്‍മാരായി ലോകകപ്പില്‍ പരിഗണിക്കുക. ഇത് കെ.എല്‍.രാഹുലിന്റെ അവസരം ഇല്ലാതാക്കാനാണ് സാധ്യത.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍