പാക്കിസ്ഥാന് വെയ്ഡിന്റെ ചെക്ക്; കിരീടം പ്രതീക്ഷിച്ചിരുന്ന ടീം ഫൈനല്‍ കാണാതെ പുറത്ത്, കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിന് എതിരാളികള്‍ കംഗാരുപ്പട

വെള്ളി, 12 നവം‌ബര്‍ 2021 (08:14 IST)
ടി 20 ലോകകപ്പില്‍ കിരീടത്തിനായി അയല്‍ക്കാരുടെ പോരാട്ടം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡിന് എതിരാളികള്‍ ഓസ്‌ട്രേലിയ. സെമി ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലില്‍ എത്തിയത്. ഒരു സമയത്ത് വിജയം ഉറപ്പിച്ച പാക്കിസ്ഥാനെ അവസാന ഓവറുകളില്‍ അടിച്ചോടിച്ചത് ഓസീസ് മധ്യനിര ബാറ്റര്‍ മാത്യു വെയ്ഡ്. 
 
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയ ഒരു ഓവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 177 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മാത്യു വെയ്ഡ് ആണ് വിജയശില്‍പ്പി. 12.2 ഓവറില്‍ 96 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പതറുകയായിരുന്ന ഓസ്‌ട്രേലിയയെ മാത്യു വെയ്ഡ് (17 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം പുറത്താകാതെ 41 റണ്‍സ്), മര്‍ക്കസ് സ്റ്റോയ്‌നിസ് ( 31 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 40 റണ്‍സ്) എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഡേവിഡ് വാര്‍ണര്‍ 49 റണ്‍സ് നേടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍