സൂര്യയെ ഒഴിവാക്കാനോ? നടക്കില്ല ! രണ്ട് കളിയില്‍ ഗോള്‍ഡന്‍ ഡക്കായ താരത്തിന് വീണ്ടും അവസരം നല്‍കും

Webdunia
ബുധന്‍, 22 മാര്‍ച്ച് 2023 (08:56 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സൂര്യയെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് നായകന്‍ രോഹിത് ശര്‍മയുടെ നിലപാട്. ആദ്യ രണ്ട് ഏകദിനങ്ങളിലും റണ്‍സെടുക്കാന്‍ കഴിയാതിരുന്ന സൂര്യക്കെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 
 
അതേസമയം, സൂര്യയെ ഒഴിവാക്കി ഇറങ്ങാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്
 

അനുബന്ധ വാര്‍ത്തകള്‍

Next Article