തങ്ങളുടെ അരങ്ങേറ്റ സീസണിൽ തന്നെ കിരീടം നേടികൊണ്ട് ഞെട്ടിച്ച ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീം കപ്പ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ പ്രകടനം ടീമിൽ നിർണായകമായിരുന്നു. ഇക്കുറി മാർച്ച് 31നാണ് ഐപിഎൽ സീസൺ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് ഗുജറാത്ത് നേരിടുക. എന്നാൽ ഉദ്ഘാടന മത്സരത്തിലും ആദ്യ റൗണ്ട് മത്സരങ്ങളിലും മില്ലറുടെ സേവനം ഗുജറാത്തിന് ലഭ്യമാകില്ല.
ഈ സമയം നെതർലൻഡ്സുമായി ഏകദിന പരമ്പരയിലാകും താരം. മില്ലർക്ക് മാത്രമല്ല പല ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കും ഐപിഎല്ലിലെ തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ നഷ്ടമാകും. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ്റെ ഈ തീരുമാനത്തിൽ ടൈറ്റൻസിന് അതൃപ്തിയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കാര്യം. അഹമ്മദാബാദിൽ ഉദ്ഘാടനമത്സരം കളിക്കുക എന്നത് വലിയ കാര്യമാണ്. ചെന്നൈയുമായാകുമ്പോൾ പ്രത്യേകിച്ച്, ഈ മത്സരം കളിക്കാനാകില്ല എന്നതിൽ എനിക്കും നിരാശയുണ്ട്.പക്ഷേ ദക്ഷിണാഫ്രിക്കയുടെ ജേഴ്സി അണിയുക എന്നതും പ്രധാനമാണ് വാർത്താസമ്മേളനത്തിനിടെ മില്ലർ പറഞ്ഞു.