T20 World Cup 2024: ഇന്ത്യക്ക് തിരിച്ചടി; സൂപ്പര്‍ 8 മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ സൂര്യകുമാര്‍ യാദവിനു പരുക്ക്

രേണുക വേണു
ചൊവ്വ, 18 ജൂണ്‍ 2024 (20:49 IST)
Suryakumar Yadav

T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനു പരുക്ക്. പരിശീലനത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ബോള്‍ സൂര്യയുടെ കൈകളില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ഫിസിയോയുടെ നിരീക്ഷണം ലഭിക്കുകയും ബാറ്റിങ് പുനരാരംഭിക്കുകയും ചെയ്തു. 
 
വെസ്റ്റ് ഇന്‍ഡീസിലെത്തിയ ഇന്ത്യ സൂപ്പര്‍ 8 റൗണ്ടിനുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ടാണ് ഇന്ത്യ ബര്‍ബഡോസില്‍ എത്തിയത്. ജൂണ്‍ 20 വ്യാഴാഴ്ചയാണ് സൂപ്പര്‍ 8 ലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം. 
 
അതേസമയം സൂര്യയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനെതിരെ സൂര്യ കളിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article