ഗംഭീർ കോച്ചായി എന്നത് ശരി തന്നെ, എന്നാലും ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല, ടി20യിൽ നായകനായി ഹാർദ്ദിക്കല്ല, സൂര്യയെന്ന് സൂചന

അഭിറാം മനോഹർ
ബുധന്‍, 17 ജൂലൈ 2024 (15:02 IST)
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനാകുമെന്ന് പ്രഖ്യാപിച്ചതോടെ തന്നെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു. താരകേന്ദ്രീകൃതമല്ലാത്ത ടീം ഗെയിമിന്റെ ശക്തമായ വക്താവാണ് ഗംഭീര്‍. അതിനാല്‍ തന്നെ മികച്ച പ്രകടനങ്ങള്‍ നടത്താത്തവര്‍ക്ക് ഗംഭീറിന്റെ കീഴില്‍ അവസരങ്ങള്‍ കുറയുമെന്ന് ഉറപ്പായിരുന്നു. ഇത് കൂടാതെ ടീമില്‍ മൊത്തത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു.
 
 ഇപ്പോഴിതാ ടി20 ടീമിലേക്ക് ഹാര്‍ദ്ദിക്കിനെയല്ല പകരം സൂര്യകുമാര്‍ യാദവിനെയാണ് ഗംഭീര്‍ പരിഗണിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026 ലോകകപ്പ് വരെയും സൂര്യകുമാറിനെ നായകനാക്കാനാണ് ഗംഭീറിന്റെ തീരുമാനം. 2022ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഫോര്‍മാറ്റില്‍ നിന്നും മാറിനിന്ന സമയത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ടി20 ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ ഹാര്‍ദ്ദിക്കിന് പകരം സൂര്യയെയാണ് ഗംഭീര്‍ പരിഗണിക്കുന്നത്. ഇക്കാര്യം ഗംഭീര്‍ ഹാര്‍ദ്ദിക്കുമായി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ടുകള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article