മാരകഫോം തുടരുന്ന ചെന്നൈയ്‌ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (14:38 IST)
ഐപിഎല്ലില്‍ മാരക ഫോം തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി നല്‍കി മറ്റൊരു സൂപ്പര്‍താരവും പരിക്കിന്റെ പിടിയില്‍. സൂപ്പര്‍താരം സുരേഷ് റെയ്‌നയെ പരിക്ക് പിടികൂടിയതാണ് മഞ്ഞപ്പടയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ കാലിനേറ്റ പരിക്കാണ് റെയ്‌നയ്‌ക്ക് വിനയായത്. താരം അടുത്ത രണ്ടു മത്സരങ്ങളില്‍ കളിക്കില്ലെന്ന് ചെന്നൈ മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതോടെ 15ന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായും 20ന് രാജസ്ഥാന്‍ റോയല്‍സുമായും നടക്കുന്ന മത്സരങ്ങള്‍ക്ക് അദ്ദേഹം കളിക്കില്ല.

തുടര്‍ച്ചയായി രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും വിജയിച്ചെങ്കിലും ചെന്നൈയെ വലയ്‌ക്കുന്നത് പരിക്കാണ്. കേദാര്‍ ജാദവ്,  ഡുപ്ലെസി എന്നിവരും പരിക്കിന്റെ പിടിയിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരെയും കൊല്‍ക്കത്തയ്‌ക്കെതിരെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ചെന്നൈ വിജയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article