കർണാടക താരം ദേവ്‌ദത്ത് പടിക്കൽ,മഹാരാഷ്ട്ര താരം റുതുരാജ് ഗെയ്‌ക്ക്‌വാദ്,അക്‌സർ പട്ടേൽ,മുഹമ്മദ് സിറാജ് എന്നിവരാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് റെയ്‌ന പറയുന്നു. റുതുരാജ് ഗെയ്‌ക്ക്‌വാദിനെ ഗൺ പ്ലയറെന്നാണ് റെയ്‌ന വിശേഷിപ്പിച്ചത്. കഠിനമായി അധ്വാനിക്കുന്ന താരമാണ് അക്‌സർ പട്ടേലെന്നും റെയ്‌ന പറയുന്നു.
അതേസമയം ഇന്ത്യയുടെ പുത്തൻ പേസ് പ്രതീക്ഷയായ മുഹമ്മദ് സിറാജ് വളരെ നല്ല രീതിയിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി പന്തെറിയുന്നതെന്നും റെയ്‌ന പറഞ്ഞു.അതേസമയം നിലവിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തിനെ റെയ്‌ന മികച്ച യുവതാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പന്ത് സീനിയർ കാറ്റഗറിയിലേക്ക് കടന്നുവെന്നാണ് ഇതിന് റെയ്‌ന നൽകിയ മറുപടി.