വിംബിൾഡൺ ചാമ്പ്യൻ, ബിഗ്‌ബാഷിൽ ക്രിക്കറ്റ് താരം: ചരിത്രം രചിച്ച് ബാർട്ടി

ഞായര്‍, 11 ജൂലൈ 2021 (06:40 IST)
41 വർഷത്തിന് ശേഷം ഒരു ഓസ്ട്രേലിയൻ താരം സ്വന്തമാക്കുന്ന ആദ്യ വിംബിൾഡൺ എന്ന നേട്ടമാണ് ആഷ്‌ലി ബാർട്ടി എന്ന ഓസീസ് താരം ഇത്തവണ നേടിയത്. എന്നാൽ ടെന്നീസ് റാക്കറ്റ് അനായാസമായി പിടിക്കുന്ന ബാർട്ടിക്ക് ക്രിക്കറ്റ് ബാറ്റിനെയും അതേ അനായാസയതയോടെ ചേർത്ത് പിടിച്ച ഒരു ചരിത്രമുണ്ട്.
 
ടെന്നീസിൽ നിന്നും അവധി എടുത്ത് പ്രൊഫഷണൽ ക്രിക്കറ്ററായും കളിച്ചിട്ടുള്ള താരമാണ് ഓസീസിന്റെ ആഷ്‌ലി ബാർട്ടി. ആവേശകരമായ ദിനങ്ങളായിരുന്നു ഇതെന്നാണ് ഒരു അഭിമുഖത്തിനിടെ ആഷ്‌ലി ബാർട്ടി പറഞ്ഞത്.അന്നത്തെ ക്രിക്കറ്റ് ടീമുമായുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നുവെന്നും ബാർട്ടി പറയുന്നു. ലോകത്തെ എല്ലാ ടെന്നീസ് താരവും കൊതിക്കുന്ന വിംബിൾഡൺ കിരീടം നേടിയ ബാർട്ടിയുടെ ക്രിക്കറ്റ് ചരിത്രം ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു നാടോടി കഥയാണ്. 
 
സിംഗിൾ വിഭാഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. മാർ​ഗരറ്റ് കോർട്ടും, ​ഗൂലാ​ഗോം​ഗ്, കൗളിയുമാണ് ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയവർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍