സുരേഷ് റെയ്‌ന - പ്രിയങ്ക ചൗധരി വിവാഹം നാളെ

Webdunia
വ്യാഴം, 2 ഏപ്രില്‍ 2015 (18:15 IST)
ഇന്ത്യയുടെ മധ്യനിര താരം സുരേഷ് റെയ്‌ന നാളെ വിവാഹിതനാകുന്നു. കളിക്കൂട്ടുകാരിയും നെതര്‍ലന്‍ഡ്‍സില്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രിയങ്ക ചൗധരിയെയാണ് റെയ്‌നയുടെ പങ്കാളിയാക്കുന്നത്. ന്യൂഡല്‍ഹിയിലെ ഹോട്ടലിലാണ് നാളെ വിവാഹവിരുന്ന് നടക്കുന്നത്. ക്രിക്കറ്റ് താരങ്ങളും ഉന്നത രാഷ്‌ട്രീയ നേതാക്കളും, ബോളിവുഡ് താരങ്ങളും, ഇന്ത്യന്‍ നായകം മഹേന്ദ്ര സിംഗ് ധോണിയും വിവാഹത്തില്‍ പങ്കെടുക്കും.

ബുധനാഴ്ച റെയ്‌നയുടെ ഗാസിയാബാദിലുള്ള വസതിയില്‍ വെച്ച് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടന്നിരുന്നു. എട്ടാം തിയതി ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമാണ് റെയ്‌ന.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.