സിംബാബ്വെ പര്യടനത്തില്‍ റെയ്നയ്ക്ക് വിശ്രമം നല്‍കിയത് ലളിത് മോഡിയെ പേടിച്ച്
സിംബാബ്വെ പര്യടനത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് വിശ്രമം നല്‍കാനുള്ള കാരണം വിവാദനായകനും മുന്‍ ഐപി എല്‍ കമ്മീഷ്ണറുമായ ലളിത് മോഡിയെ പേടിച്ചാണെന്ന് റിപ്പോര്‍ട്ട്. ആരോപണങ്ങള്‍ നേരിടുന്ന റെയ്ന വിവാദ റിയല്‍ എസ്റ്റേറ്റ് വ്യവസായിയില്‍നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നതിന്റെ തെളിവുകള്‍ മോഡി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് നല്‍കിയിരുന്നു. ഇതാണ് സിംബാബ്വെ പര്യടനത്തില്‍ റെയ്നയെ മാറ്റി നിര്‍ത്താന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്.
നേരത്തെ സിംബാബ്വെ പര്യടനത്തില്‍ ക്യാപ്റ്റനായി പരിഗണിച്ചിരുന്നത് റെയ്നയെ ആയിരുന്നു. എന്നാല്‍ മോഡിയുടെ കത്ത് ബിസിസിഐ തീരുമാനത്തില്‍ നിന്ന് പിന്മാറാന് നിര്‍ബന്ധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റെയ്നയെ ഒഴിവാക്കി അജിന്‍ക്യാ രഹാനെയെ നായകനാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്കു വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് മോഡി ആരോപിച്ചിരുന്നു.