"ആ താരത്തെ ഇന്ത്യ ഭയക്കണം" മുന്നറിയിപ്പുമായി സ്റ്റീവ് വോ

അഭിറാം മനോഹർ
ചൊവ്വ, 18 ഫെബ്രുവരി 2020 (11:18 IST)
ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനം ഇപ്പോൾ തന്നെ ക്രിക്കറ്റ് ലോകത്തിൽ ചർച്ചാവിഷയമാണ്. ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം ഡേനൈറ്റ് ആയിരിക്കുമെന്ന് ബിസിസി‌ഐ പ്രഖ്യാപിച്ചതും അടുത്തിടെയാണ്. മത്സരത്തിന് മാസങ്ങൾ ശേഷിക്കെ തന്നെ നിരവധി മുൻ താരങ്ങളും ആരാധകരുമാണ് ഇരു ടീമുകളെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോളിതാ മത്സരങ്ങൾ ഇത്തവണ ഇന്ത്യക്ക് കടുപ്പമാവുമെന്ന മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ഓസീസ് നായകനും ഇതിഹാസ താരവുമായ സ്റ്റീവ് വോ.
 
പിച്ചുകളുടെ സ്വാഭാവത്തെ പറ്റി ഇന്ത്യക്കാർക്ക് അധികമൊന്നും അറിയില്ലെന്നും ഇത് പകൽ രാത്രി മത്സരങ്ങളിൽ ഓസീസിന് ഗുണം നൽകുമെന്നും സ്റ്റീവ് വോ പറയുന്നു. മാത്രമല്ല മുൻ പരമ്പരയിൽ നിന്നും വ്യത്യസ്തമായ സ്മിത്തും വാർണറും ഉള്ള ടീമിനെയാകും ഇന്ത്യക്ക് നേരിടേണ്ടി വരികയെന്നും കൂട്ടത്തിൽ പുതിയ ബാറ്റിങ്ങ് പ്രതിഭാസമായ ലംബുഷെയ്‌ൻ കൂടി ചേരുമ്പോൾ ഇന്ത്യക്ക് മത്സരം വളരെയേറെ കടുത്തതാകുമെന്നും സ്റ്റീവ് വോ പറഞ്ഞു.
 
കഴിഞ്ഞ പരമ്പരയിൽ ഇന്ത്യ ഓസീസിനെ തോൽപ്പിച്ചതിനെ വില കുറച്ചുകാണുനില്ലെന്നും എന്നാൽ ഇത്തവണ കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് പുതിയൊരു ഓസ്ട്രേലിയയെ ആയിരിക്കും ഇന്ത്യക്ക് നേരിടേണ്ടി വരികയെന്നും വോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article