ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ നാണംകെട്ട തോൽവി ശ്രീലങ്കൻ ക്രിക്കറ്റിനെ ഉലയ്ക്കുന്നു, നായകസ്ഥാനം ഒഴിഞ്ഞ് ഷനക

ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (15:23 IST)
ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ നാണംകെട്ട തോല്‍വിക്ക് പിറകെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഉപേക്ഷിക്കാനൊരുങ്ങി ശ്രീലങ്കന്‍ സൂപ്പര്‍ താരം ദസുന്‍ ഷനക. ലോകകപ്പിന് മുന്‍പായി താരം നായകസ്ഥാനം ഉപേക്ഷിക്കുമെന്ന് പ്രമുഖ കായിക മാധ്യമമായ റൈവ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
 
ഏഷ്യാകപ്പ് ഫൈനലിലെ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഷനകയ്‌ക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം ബോളുകൊണ്ടോ ബാറ്റുകൊണ്ടോ മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നില്ല. ഏഷ്യാകപ്പിലെ മത്സരശേഷം തോല്‍വിയില്‍ ശ്രീലങ്കന്‍ ആരാധകരോട് താരം ക്ഷമ ചോദിച്ചിരുന്നു. ശ്രീലങ്കയ്ക്ക് മികച്ച പിന്തുണയാണ് ടൂര്‍ണമെന്റില്‍ ഉടനീളം ആരാധകര്‍ നല്‍കിയതെന്നും ടൂര്‍ണമെന്റിലെ മികച്ച ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ഫൈനലിലെത്തിയതെന്നും ഷനക അന്ന് വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍