ICC Rankings: ഫൈനലിലെ തീപ്പൊരി കാട്ടുതീയായി, ഐസിസി ഏകദിന റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒൻപതിൽ നിന്നും ഒന്നാം സ്ഥാനത്ത്

ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (14:38 IST)
ഏഷ്യാകപ്പ് ഫൈനലിലെ മികച്ച പ്രകടനത്തിന്റെ മികവില്‍ ഐസിസി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ അതിലെ 6 വിക്കറ്റുകളും സ്വന്തമാക്കിയത് മുഹമ്മദ് സിറാജായിരുന്നു.
 
694 പോയന്റുകളാണ് മുഹമ്മദ് സിറാജിനുള്ളത്. 678 പോയന്റുമായി ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 677 പോയന്റുകളുമായി ന്യൂസിലന്‍ഡ് താരമായ ട്രെന്‍ഡ് ബോള്‍ട്ടാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശ് താരം മുജീബ് ഉര്‍ റഹ്മാന്‍, അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബൗളര്‍മാര്‍. ഐസിസി റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനത്തുള്ള സ്പിന്നര്‍ കുല്‍ദീപ് യാദവാണ് റാങ്കിംഗിലെ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി പട്ടികയില്‍ പത്താം സ്ഥാനത്താണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍