പാകിസ്ഥാനെതിരായ രണ്ടാംടെസ്റ്റില്‍ വിജയത്തില്‍ നിന്ന് ശ്രീലങ്ക 153 റൺസ് അകലെ. ആദ്യ ഇന്നിംഗ്സിൽ 138 റണ്ണിന് പുറത്തായിരുന്ന പാകിസ്ഥാനെതിരെ ലങ്ക ഒന്നാം ഇന്നിംഗ്സിൽ 315 റണ്ണടിച്ചിരുന്നു. പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് നാലാംദിനമായ ഇന്നലെ 329 ൽ അവസാനിച്ചു. ഫസ്റ്റ് ഡൗണായി ഇറങ്ങി ക്ഷമയോടെ പിടിച്ചുനിന്ന് 117 റണ്ണടിച്ച അസ്ഹർ അലിയാണ് പാകിസ്ഥാനെ 300 കടത്തിയത്. ഷെഹ്സാദ് (69), നൂറാം ടെസ്റ്റ് കളിക്കുന്ന യൂനിസ് ഖാൻ (40) എന്നിവരും പിന്തുണ നൽകി. ഇന്നലെ ചായസമയത്തിന് ശേഷം വെളിച്ചക്കുറവ് മൂലം പാകിസ്ഥാൻ ആൾ ഔട്ടായതിനെത്തുടർന്ന് കളി അവസാനിപ്പിക്കുകയായിരുന്നു. ഈ ടെസ്റ്റിൽ ജയത്തോടെ മൂന്നു ടെസ്റ്റ് പരമ്പരയിൽ സമനില പിടിക്കാനാണ് ലങ്കയുടെ ശ്രമം.