ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയുടെ സമയക്രമം പുറത്തുവിട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ്. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ശ്രീലങ്ക കളിക്കുക. ഇതില്‍ ആദ്യ ടെസ്റ്റിന് ആറ് ദിവസം അനുവദിച്ചിട്ടുണ്ട് !
സാധാരണയായി ഒരു ടെസ്റ്റ് മത്സരത്തിനു അനുവദിക്കപ്പെട്ട സമയം അഞ്ച് ദിവസം മാത്രമാണ്. അതുകൊണ്ട് തന്നെ ശ്രീലങ്ക-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് ആറ് ദിവസം ഉണ്ടാകുമെന്ന വാര്‍ത്ത ക്രിക്കറ്റ് ആരാധകരില്‍ സംശയം ജനിപ്പിച്ചിരിക്കുകയാണ്.
സെപ്റ്റംബര്‍ 18 മുതല്‍ 23 വരെയാണ് ആദ്യ ടെസ്റ്റ്. ഇതില്‍ സെപ്റ്റംബര്‍ 21 നു റെസ്റ്റ് ഡേ ആണ്. അതായത് അന്ന് കളി നടക്കില്ല. ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സെപ്റ്റംബര്‍ 21 നു റെസ്റ്റ് ഡേ അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ആദ്യ ടെസ്റ്റിനു ആറ് ദിവസം അനുവദിച്ചിരിക്കുന്നത്. തത്വത്തില്‍ അഞ്ച് ദിവസം മാത്രമേ കളി നടക്കൂ.