മുരളി മാജിക്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്ക 117 റണ്‍സിന് പുറത്ത്

Webdunia
ചൊവ്വ, 26 ജൂലൈ 2016 (15:09 IST)
ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റിംങ്ങ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 117 റണ്‍സിന് പുറത്തായി. 24 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍.
 
സ്‌കോര്‍ ആറില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായ ലങ്കയ്ക്ക് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. 34.2 ഓവര്‍ മാത്രമാണ് ലങ്കന്‍ ഇന്നിംഗ്‌സിന് ആയുസുണ്ടായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോസ് ഹാസില്‍വുഡ്, നാഥന്‍ ലിയോണ്‍ എന്നിവരാണ് ലങ്കയെ തകര്‍ത്തത്.
 
മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീഫന്‍ ഓകീഫ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശ്രീലങ്കന്‍ നിരയില്‍ ആറുപേരാണ് രണ്ടക്കം കാണാതെയാണ് പുറത്തായത്. ദിനേശ് ചണ്ടിമാല്‍ (15), ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (15), കുശാല്‍ പെരേര (20) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.
 
മറുപടി ബാറ്റിംങ്ങ് ആരംഭിച്ച ഓസീസ് രണ്ടിന് 66 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ജോ ബേണ്‍സും (3), ഡേവിഡ് വാര്‍ണറുമാണ് (0) പുറത്തായത്. 25 റണ്‍സോടെ ഖവാജയും 28 റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article