ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് വേണ്ട: സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഓസ്‌ട്രേലിയയിലേക്ക്!

Webdunia
ചൊവ്വ, 26 ജൂലൈ 2016 (10:51 IST)
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ ഓസ്ട്രേലിയയുടെ ബൗളിംഗ് കണ്‍സല്‍ട്ടന്റ് ആയി നിയമിച്ചു. തന്നെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടാത്തതിനാലാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ഉപദേശകനാകുന്നതെന്ന് മുരളി വ്യക്തമാക്കി.
 
സ്വന്തം രാജ്യമായ ശ്രീലങ്കയ്ക്കെതിരായുള്ള മത്സരത്തില്‍ മുരളീധരന്‍ ഓസീസ് ബൗളര്‍മാരെ പരിശീലിപ്പിക്കുന്നത് വന്‍ വിവാദമായിട്ടുണ്ട്. ഇതിനെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് തിലംഗ സുമതിപാല രംഗത്തെത്തി. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു ആവശ്യവുമായി തന്നെ സമീപിച്ചിട്ടില്ലെന്ന് മുരളി വ്യക്തമാക്കി.
 
അതേസമയം, ശ്രീലങ്കയുടെ മുന്‍താരങ്ങളായ ചാമിന്ദ വാസ്, മര്‍വന്‍ അട്ടപ്പട്ടു, ഉപുല്‍ ചന്ദന, റുവാന്‍ കല്‍പഗെ എന്നീ താരങ്ങളോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പെരുമാറുന്ന രീതിയെയും മുരളി രൂക്ഷമായി വിമര്‍ശിച്ചു. ബോര്‍ഡിന് വിദേശ കോച്ചുമാരെ മതി. ഡോളറില്‍ ശമ്പളം കൊടുക്കാനാണ് അവര്‍ക്ക് താല്‍പര്യമെന്നും മുരളി ആരോപിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article