2007ലും ഇങ്ങനെ തന്നെ ആയിരുന്നു, അന്ന് നമ്മൾ കപ്പടിച്ചു: ഇന്ത്യൻ സാധ്യതകളെ പറ്റി ശ്രീശാന്ത്

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (13:38 IST)
രോഹിത് ശർമയ്ക്ക് കീഴിൽ വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തുമെന്ന് മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. മുൻ നായകനും സ്റ്റാർ ബാറ്ററുമായ വിരാട് കോലിയായിരിക്കും ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നും ശ്രീശാന്ത് പറയുന്നു.
 
ലെജൻസ്റ്റ്സ് ലീഗ് ക്രിക്കറ്റിൻ്റെ രണ്ടാം സീസണിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. ഏഷ്യാകപ്പിൽ മോശം പ്രകടനമാണ് നടത്തിയെങ്കിലും ഇന്ത്യയെ എഴുതിതള്ളാനാകില്ല. ഓസീസിലെ ബൗൺസി വിക്കറ്റുകളിൽ കോലിയും രോഹിത് ശർമയും നന്നായി പെർഫോം ചെയ്യുമെന്നും ശ്രീശാന്ത് നിരീക്ഷിച്ചു.
 
ജഡേജയെ ഇന്ത്യ മിസ് ചെയ്യും പക്ഷേ പകരക്കാരനായി അക്ഷർ പട്ടേലുണ്ട്. ഒരാൾ പോകുമ്പോൾ മറ്റൊരാൾ വരും. ഐപിഎൽ പോലുള്ള ലീഗുകൾ കൊണ്ടുള്ള ഗുണമാണിത്. 2007ലെ ലോകകപ്പിന് മുൻപ് വിൻഡീസിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. ഏഷ്യാകപ്പിൽ നിന്നുള്ള പുറത്താകൽ ഇതിന് സമാനമാണ്.ശ്രീശാന്ത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article