അസ്ഥാനത്തു പന്ത് കൊണ്ടു, വേദന കൊണ്ട് പുളഞ്ഞ് ഡി കോക്ക്; അതിനിടയിലും തമാശ പറഞ്ഞ് റിഷഭ് പന്ത് (വീഡിയോ)

ബുധന്‍, 5 ഒക്‌ടോബര്‍ 2022 (08:47 IST)
ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സ്വകാര്യ ഭാഗത്ത് പന്ത് കൊണ്ടു. മുഹമ്മദ് സിറാജ് എറിഞ്ഞ ഏഴാം ഓവറിലാണ് സംഭവം. ഈ ഓവറിലെ നാലാം പന്താണ് ഡി കോക്കിന്റെ സ്വകാര്യ ഭാഗത്ത് കൊണ്ടത്. 
 
അസ്ഥാനത്ത് ബോള്‍ കൊണ്ടതും വേദന കൊണ്ട് പുളഞ്ഞ് ഡി കോക്ക് ക്രീസില്‍ ഇരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അടക്കമുള്ളവര്‍ കാര്യം തിരക്കി ഓടിയെത്തി. ഡി കോക്ക് വേദന കൊണ്ട് ക്രീസില്‍ ഇരിക്കുന്ന സമയത്തും ഡി കോക്കിനോട് ചിരിച്ചുകൊണ്ട് കുശലം പറയുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ കാണാം. ഒരാള്‍ വേദന കൊണ്ട് പുളയുമ്പോള്‍ ആണോ നിന്റെ തമാശ എന്നാണ് പന്തിനോട് ആരാധകര്‍ ചോദിക്കുന്നത്. പന്തിന്റെ തമാശ കേട്ട് ഡി കോക്കും ചിരിക്കുന്നുണ്ട്. 

pic.twitter.com/tjrujO0yhZ

— Cric Videos (@PubgtrollsM) October 4, 2022

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍