രഹാനെയ്ക്ക് പകരക്കാരനായി ശ്രേയസ് അയ്യര്‍ തന്നെ; ഉറപ്പിച്ച് രോഹിത്, രഹാനെയ്ക്ക് ഇനിയൊരു തിരിച്ചുവരവ് ഇല്ല !

ചൊവ്വ, 15 മാര്‍ച്ച് 2022 (12:20 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം സുരക്ഷിതമാക്കി ശ്രേയസ് അയ്യര്‍. ഫോംഔട്ടിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെട്ട അജിങ്ക്യ രഹാനെയുടെ പകരക്കാരനായാണ് ശ്രേയസ് അയ്യരെ ഇന്ത്യ പരിഗണിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ബെംഗളൂരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ശ്രേയസ് അര്‍ധ സെഞ്ചുറി നേടിയിരുന്നു. മത്സരത്തിലെ താരവും ശ്രേയസ് തന്നെ. സ്ഥിരതയാര്‍ന്ന ശ്രേയസിന്റെ പ്രകടനത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും സംതൃപ്തരാണ്. തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ശ്രേയസ് നന്നായി നിറവേറ്റുന്നുണ്ടെന്നും ഇന്ത്യയുടെ ഭാവി താരമാണ് അദ്ദേഹമെന്നും രോഹിത് ശര്‍മ പറഞ്ഞു. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ശ്രേയസ് അയ്യര്‍ തിളങ്ങുമ്പോള്‍ അത് രഹാനെയുടെ വഴി അടയ്ക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍