ടി20 റാങ്കിങിൽ വമ്പൻ നേട്ടം സ്വന്തമാക്കി ശ്രേയസ് അയ്യർ, രോഹിത് താഴോട്ട്: കോലിക്ക് കനത്ത തിരിച്ചടി

ബുധന്‍, 2 മാര്‍ച്ച് 2022 (18:17 IST)
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങിൽ വമ്പൻ മുന്നേറ്റം നടത്തി ശ്രേയസ് അയ്യർ. ശ്രീലങ്കക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്ന് പുറത്താവാതെ 204 റൺസാണ് ശ്രേയസ് അയ്യർ നേടിയത്. 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ശ്രേയസ് പതിനെട്ടാം സ്ഥാനത്താണ്.
 
അതേസമയം ഇന്ത്യൻ നായകൻ രോഹിത് ശർമ പതിനൊന്നാം സ്ഥാനത്ത് നിന്ന് 13മതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്നും 50 റൺസ് മാത്രമാണ് രോഹിത് നേടിയത്. പരിക്കിനെ തുടർന്ന് പരമ്പര നഷ്ടമായ വൈസ് ക്യാപ്‌റ്റൻ കെഎൽ രാഹുലിന് നാലുസ്ഥാനങ്ങൾ നഷ്ടപ്പെട്ടു. നിലവിൽ റാങ്കിങ്ങിൽ പത്താമതാണ് കെഎൽ രാഹുൽ.
 
അതേസമയം പരമ്പരയിൽ നിന്ന് വിട്ടുനിന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ പത്തില്‍ നിന്ന് പുറത്തായി. 15-ാം സ്ഥാനത്താണ് കോലി.ടി20 റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ബാബർ അസം,മുഹമ്മദ് റിസ്‌വാൻ,എയ്‌ഡൻ മാർക്രം,ഡേവിഡ് മലാൻ,ഡെവോൺ കോൺവെ എന്നിവാരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍