2015നു ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ മാത്രം താരമാണ് ശാർദൂൽ ടാക്കൂർ. ഇന്ത്യൻ നായകൻ വിരാട് കോലി മാത്രമെ ശാർദൂലിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ ഓവലിൽ രണ്ടിന്നിങ്സുകളിലും ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിനും ശാർദൂൽ അർഹനായി.
അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി വാലറ്റത്ത് രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി നേടിയ നാലാമത്തെ മാത്രം താരമാണ് ശാർദൂൽ. മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്, പേസര്‍ ഭുവനേശ്വര്‍ കുമാര്‍, വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ എന്നിവരായിരുന്നു നേരത്തേ ഈ നേട്ടത്തിലെത്തിയത്. 2010ൽ ഓസ്‌ട്രേലിയക്കെതിരേ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 69 റണ്‍സെടുത്ത ഹർഭജൻ രണ്ടാമിന്നിങിൽ 115 റൺസെടുത്തിരുന്നു.